20 April 2024 Saturday

കാളാച്ചാലില്‍ വിലപിടിപ്പുള്ള ആടുകളെ മോഷ്ടിച്ചതായി പരാതി

ckmnews

കാളാച്ചാലില്‍ വിലപിടിപ്പുള്ള ആടുകളെ മോഷ്ടിച്ചതായി പരാതി


ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട് കുന്ന് തൊണ്ടിയിൽ അഹമ്മദ് കുട്ടിയുടെ 2 ആടുകൾ  മോഷണം പോയതായി പരാതി.കൂടിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.കൂട്ടിലുണ്ടായിരുന്ന 27 ആടുകളിൽ രണ്ട് എണ്ണമാണ് മോഷണം പോയത്.ഞായറാഴ്ച രാവിലെരാവിലെ കൂടിന്റെ പൂട്ട് തകർത്ത നിലയിൽ കാണുകയായിരുന്നു.പതിനാലായിരം രൂപവീതം വിലവരുന്ന 2 ആടുകളാണ് മോഷണം പോയത്.പ്രവാസിയായിരുന്ന ഇയാൾ ഇപ്പാൾ ആടുകളെ വളർത്തി ഉപജീവനം നടത്തുന്നത്.