19 April 2024 Friday

കാളാച്ചാലില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വൈദ്യുതി കാലുകള്‍ പൊട്ടി

ckmnews


ചങ്ങരംകുളം:കാളാച്ചാലില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വൈദ്യുതി കാലുകള്‍ പൊട്ടി വലിയ അപകടം ഒഴിവായി.ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ കാളാച്ചാല്‍    തെക്കേമുക്ക് റോഡില്‍ തെങ്ങ് കടപുഴകി വീണത്.തെങ്ങ് വൈദ്യുതി ലൈനില്‍ വീണതോടെ മൂന്നോളം ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു.ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു.പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായി