25 April 2024 Thursday

കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ckmnews

കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്


എടപ്പാള്‍:കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരായ ശരത്ത്,ഷെഫീക്ക്,ആകാശ്,ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആകാശ് ശ്രീജിത്ത് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പതയില്‍ നടുവട്ടം കാലടിത്തറയില്‍ ഞായറാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം.റോഡരികില്‍ നിര്‍ത്തിയ കാര്‍ തിരിക്കാന്‍ ശ്രമിച്ചതോടെ ഇരു ഭാഗങ്ങളില്‍ നിന്നായി എത്തിയ രണ്ട് ബൈക്കുകള്‍ കാറിന്റെ ഇരുവശങ്ങളിലായി ഇടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.ചങ്ങരംകുളം പോലീസ് എത്തി ഗതാഗത തടസം നീക്കം ചെയ്തു