19 April 2024 Friday

സംസ്ഥാന പാതയോരത്തെ മത്സ്യക്കടയില്‍ മോഷണം 20000 രൂപയുടെ ആവോലി മോഷ്ടിച്ചു

ckmnews

സംസ്ഥാന പാതയോരത്തെ മത്സ്യക്കടയില്‍ മോഷണം


20000 രൂപയുടെ ആവോലി മോഷ്ടിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് മത്സ്യക്കടയില്‍ മോഷണം.20000 രൂപയോളം വിലവരുന്ന 40 കിലോ ആവോലിയാണ് മോഷ്ടാവ് അടിച്ച് മാറ്റിയത്.ഞായറാഴ്ച പുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോഴാണ് വില്‍പനക്ക് എത്തിച്ച വിലകൂടിയ മത്സ്യം മോഷണം പോയ വിവരം വ്യാപാരി അറിയുന്നത്.ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി