25 April 2024 Thursday

പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങി എടപ്പാൾ സ്വദേശി ജയദേവൻ

ckmnews

പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങി എടപ്പാൾ സ്വദേശി ജയദേവൻ


എടപ്പാൾ:ഇരുപത്തിനാല് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൃഷിയിൽ പൊന്ന് വിളയിക്കാൻ ഒരുങ്ങുകയാണ് എടപ്പാൾ കായലുംപള്ളത്ത് ജയദേവൻ.

മണൂർ പാടശേഖരത്തിലെ 

ആറ് ഏക്കറ വരുന്ന സ്ഥലത്താണ് ഇദ്ദേഹം പൊൻമണി വിളയിക്കാനൊരുങ്ങുന്നത്. ഇരുപത്തിനാല് വർഷത്തിനുള്ളിൽ സഹോദരങ്ങളെയടക്കം ഇരുപത്തിയഞ്ചോളം പേരെ സൗജന്യമായി ഗൾഫിലെത്തിക്കാൻ കഴിഞ്ഞതായും പലരും നല്ല നിലയിലാണ് ജോലി എടുത്ത് വരുന്ന തെന്നും തനിക്കും ഇനിയും ഒരു പാട് കാലം ജോലിയിൽ തുടരാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് അസുഖബാധിതനായതിനെത്തുടർന്നാണ് നാട്ടിലെത്തിയതെന്നും ഇദ്ദേഹം പറയുന്നു

തൻ്റെ പിതാവ് കൂലിപ്പണി ചെയ്ത സ്ഥലങ്ങളാണ് വിലയ്ക്ക് വാങ്ങി കൃഷിയിറക്കിരിക്കുന്നതെന്നും 

നെൽകൃഷി പുതിയ സാഹചര്യത്തിൽ ലാഭകരമാണന്നും ഇദ്ദേഹം പറയുന്നു. നെൽകൃഷിയെ കൂടാതെ വിവിധയിനം വാഴയും

തെങ്ങും കവുങ്ങും മറ്റ് പച്ചക്കറി കൃഷികളും നടത്തി വരികയാണ് ഇയാളിപ്പോൾ