29 March 2024 Friday

തെരെഞ്ഞെടുപ്പ് പൊടിപാറും:പല വാര്‍ഡുകളിലും പ്രചരണം തുടങ്ങി

ckmnews

തെരെഞ്ഞെടുപ്പ് പൊടിപാറും:പല വാര്‍ഡുകളിലും പ്രചരണം തുടങ്ങി


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പ് തിയ്യതി  പ്രഖ്യാപിച്ചതോടെ പല വാര്‍ഡുകളിലും അണികള്‍ തെരെഞ്ഞെടുപ്പ്  പ്രചരണം തുടങ്ങി.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളില്‍ ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രദേശിക തലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഏറെകുറെ തീരുമാനിച്ചു കഴിഞ്ഞു.പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച ഫ്ളക്സുകള്‍ വരെ ഉയര്‍ന്നു കഴിഞ്ഞു.കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍  പരസ്യ പ്രചരണങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാണ് മുന്നണികള്‍ തയ്യാറെടുക്കുന്നത്.എല്‍ഡിഎഫ് ഭരിക്കുന്ന നന്നംമുക്ക് പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ യുഡിഎഫ് ശ്രമം നടത്തുമ്പോള്‍ യുഡിഎഫ് ഭരിക്കുന്ന ആലംകോട് പഞ്ചായത്ത് ഭരണം കൈപിടിയിലാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.ഇരു പഞ്ചായത്തിലും സാനിധ്യം ഉറപ്പിക്കാന്‍ ശക്തമായി പ്രചരണ രംഗത്തിറങ്ങാനാണ് ബിജെപി യുടെ തീരുമാനം.പിഡിപി,വെല്‍ഫെയര്‍,എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും പല വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ പ്രദേശം ഇലക്ഷന്‍ ചൂടിലേക്ക് നീങ്ങും