17 July 2024 Wednesday

എടപ്പാളിൽ വീണ്ടും മോഷണം'സ്വർണ്ണവും പണവും കവർന്നു

ckmnews

എടപ്പാളിൽ വീണ്ടും മോഷണം'സ്വർണ്ണവും പണവും കവർന്നു


എടപ്പാൾ:എടപ്പാളിൽ അടഞ്ഞ് കിടന്ന വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണവും പണവും കവർന്നു.വാട്ടർ അതോറിറ്റിക്ക് സമീപം താമസിക്കുന്ന ശിൽപി കുഞ്ഞു മണിയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവർന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണവും ഇരുപതിനായിരം രൂപയുമാണ് മോഷണം പോയത്.തൊട്ടടുത്ത വീട്ടിൽ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടന്നങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുകയായിരുന്നു.മാരകായുധവുമായി ഒരാൾ റോഡിലൂടെ കടന്ന് പോകുന്ന ദൃശ്യം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്