17 July 2024 Wednesday

ആള്‍ക്കൂട്ടത്തിനിടയിൽ ചിലർ വിഷം തളിച്ചു’:ആരോപണവുമായി ബാബയുടെ അഭിഭാഷകൻ

ckmnews

ആള്‍ക്കൂട്ടത്തിനിടയിൽ ചിലർ വിഷം തളിച്ചു’:ആരോപണവുമായി ബാബയുടെ അഭിഭാഷകൻ


ഹാഥ്റസ്∙ 121 പേരുടെ മരണത്തിനിടയാക്കിയ ഹാഥ്റസ് ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി.സിങ്. ഭോലെ ബാബയുടെ പ്രസംഗം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഇവർ വിഷം തളിച്ചശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്ന് എ.പി.സിങ് ആരോപിച്ചു.


എല്ലാം ആസൂത്രിതമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായത്.15–16 പേര്‍ ഉൾപ്പെട്ട ഗൂഢാലോചന ഇതിനു പുറകില്‍ ഉണ്ടായിട്ടുണ്ട്. ആവശ്യമായ അനുമതികളോടെയാണു പരിപാടി സംഘടിപ്പിച്ചത്. സംശയാസ്പദമായി ചില കാറുകൾ സംഭവസ്ഥലത്തു കണ്ടിരുന്നു.‌


കാറിലുണ്ടായിരുന്ന ചിലർ ആൾക്കൂട്ടത്തിനിടയിൽ വിഷം തളിച്ച ശേഷം കടന്നുകളഞ്ഞു. വിഷബാധയേറ്റ് നിരവധി സ്ത്രീകളടക്കം ശ്വാസം കിട്ടാതെ വീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാറുകൾ കണ്ടെത്താനാകും. എല്ലാം ആസൂത്രിതമാണ്’’ – എ.പി. സിങ് പറഞ്ഞു.