19 April 2024 Friday

മുതിർന്ന മാധ്യമ പ്രവർത്തകൻ പത്മൻ അന്തരിച്ചു

ckmnews

മുതിർന്ന മാധ്യമ പ്രവർത്തകൻ പത്മൻ അന്തരിച്ചു

   

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ-90) അന്തരിച്ചു. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്.മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പെഴുതി‘കുഞ്ചുകുറുപ്പും പ്രഹ്ലാദനും’, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം ‘എന്റെ ഭാസിയണ്ണൻ’, ഭാസിയെക്കുറിച്ചുള്ള ‘നാടകാന്തം ഭാസ്യം’, ‘ഭാസുരം ഹാസ്യം’, കുട്ടികളുടെ നാടകങ്ങളായ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ: ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ