17 July 2024 Wednesday

വെള്ളറക്കാട് ചിറമനെങ്ങാട് 2 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

ckmnews

വെള്ളറക്കാട് ചിറമനെങ്ങാട് 2 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു


കുന്നംകുളം:വെള്ളറക്കാട് ചിറമനേങ്ങാട് 2 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു.മുളക്കൽ വീട്ടിൽ സുരേഷ് ബാബു ജിഷ ദമ്പതികളുടെ മകൾ 2 വയസ്സുള്ള അമേയ യാണ് മരിച്ചത്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമേയയെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ നിലയിൽ  കണ്ടെത്തിയതിനെ തുടർന്ന് കുന്നംകുളത്ത് നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമേയയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിവരമറിഞ്ഞ് എരുമപ്പെട്ടി സ്ഥലത്തെത്തിയിരുന്നു.സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു