17 July 2024 Wednesday

എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു'യാത്രക്കാർക്ക് പരിക്കേറ്റു

ckmnews

എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു


ഓട്ടോ ഡ്രൈവർ മരിച്ചു'യാത്രക്കാർക്ക് പരിക്കേറ്റു


എടപ്പാൾ:എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസിൽ ഹരിദാസിന്റെ  മകൻ 33 വയസുള്ള വിബിൻദാസ് ആണ് മരിച്ചത്‌.എടപ്പാൾ പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് മുൻവശത്ത് പുലർച്ചെ ഒരു മണിയോടെയാണ് അപകടം.പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക്  യാത്രക്കാരുമായി  വന്നിരുന്ന ഓട്ടോറിക്ഷക്ക് മുന്നിൽ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താൻ വെട്ടിച്ചതാണ് അപകട കാരണം.ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ  ഡ്രൈവർ മരണപ്പെടുകയായിരുന്നു.പരിക്കേറ്റ യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം