17 July 2024 Wednesday

എടപ്പാളിൽ ചുമട്ട് തൊഴിലാളികളറിയാതെ ലോഡിറക്കി സിഐടിയു തൊഴിലാളികൾ സംഘടിച്ചെത്തിയതോടെ ഭയന്നോടിയ ലോറി ജീവനക്കാരന് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്

ckmnews

എടപ്പാളിൽ ചുമട്ട്  തൊഴിലാളികളറിയാതെ ലോഡിറക്കി


സിഐടിയു തൊഴിലാളികൾ സംഘടിച്ചെത്തിയതോടെ ഭയന്നോടിയ ലോറി ജീവനക്കാരന് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്


എടപ്പാൾ:തൊഴിലാളികളില്ലാതെ ലോഡിറക്കിയത് ചോദ്യം ചെയ്യാൻ എത്തിയ സിഐടിയു തൊഴിലാളികളെ കണ്ട് ഭയന്നോടിയ യുവാവിന് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.കൊല്ലം പത്തനാപുരം സ്വദേശി 23 വയസുള്ള ഫയാസ് ഷാജഹാനാണ് പരിക്കേറ്റത്.ഇരു കാലുകളും ഒടിഞ്ഞ ഫയാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലാണ് സംഭവം. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ നിർമ്മാണ പ്രവൃത്തിക്കായി കൊണ്ട് വന്ന  സാധനങ്ങൾ ചുമട്ട് തൊഴിലാളികളെ അറിയിക്കാതെ നിർമാണ തൊഴിലാളികൾ തന്നെ ഇറക്കിയതാണ് സംഭവത്തിന് തുടക്കം.വിവിരം അറിഞ്ഞ് എത്തിയ സിഐടിയു ചുമട്ടു തൊഴിലാളികൾ പ്രകോപിതരായതോടെ  സാധനം ഇറക്കിയ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ ചങ്ങരംകുളം പോലീസ് രംഗം ശാന്തമാക്കി പിരിഞ്ഞ് പോകുകയും ചെയ്തു.എന്നാൽ പിന്നീടാണ് മുകളിലേക്ക്  ഓടിക്കയറിയ യുവാവ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് വീണ് പരിക്കേറ്റ വിവരം അറിയുന്നത്.ജീവനക്കാർ ചേർന്ന് പരിക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.അപകടത്തിൽ യുവാവിന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്