24 April 2024 Wednesday

24പേര്‍ക്ക് കൂടി കോവിഡ്‌; കാസര്‍കോട്ട് 12 പേര്‍; വിദേശത്തുനിന്നെത്തിയവര്‍ 9 പേര്‍

ckmnews

സംസ്ഥാനത്ത് ഇന്ന് പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ 12 പേര്‍ കാസര്‍കോടുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് പേര്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങിളില്‍ നിന്ന് രണ്ടുപേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 237 പേര്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ ഒന്‍പതുപേര്‍ വിദേശത്തുനിന്നും വന്നവരാണ്. ബാക്കി സമ്ബര്‍ക്കം മൂലമാണ് രോഗമുണ്ടായത്.1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.


ഇന്നുമാത്രം 129പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,965 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 7,256 പേരുടെ ഫലം നെഗറ്റീവ് ആയി.