17 July 2024 Wednesday

പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനികളെ വശീകരിക്കും,ലോഡ്ജിൽ എത്തിച്ച് പീഡനം വാവനൂർ സ്വദേശിയായ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

ckmnews

പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനികളെ വശീകരിക്കും,ലോഡ്ജിൽ എത്തിച്ച് പീഡനം

വാവനൂർ സ്വദേശിയായ  ബസ് കണ്ടക്ടർ  പോക്സോ കേസിൽ അറസ്റ്റിൽ


കുറ്റനാട്:സ്കൂൾ വിദ്യാർഥിനികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനത്തിനിരയാക്കിയ സംഭവത്തിൽ ബസ് കണ്ടക്ടറെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ വാവനൂർ സ്വദേശി പുന്നത്ത് വീട്ടിൽ 25 വയസുള്ള ഷിഹാബ് ആണ് പിടിയിലായത്. നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷിഹാബ്. വിദ്യാർഥിനികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ തൃത്താല പോലീസ് കേസെടുത്ത്


രണ്ട് സ്കൂൾ വിദ്യാർഥിനികളെ ഇയാൾ പ്രണയം നടിച്ച് വശീകരിക്കുകയും പിന്നീട് സ്വകാര്യ ലോഡ്ജിൽ എത്തിച്ച ശേഷം പീഢനത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതി.പെൺകുട്ടികൾ സ്കൂളിൽ എത്താതായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഢന വിവരം പുറത്തറിയുന്നത്.പരാതി ഉയർന്നതോടെ  പ്രതി ഷിഹാബ് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ വീണ്ടും കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.നിലവിൽ ചാലിശ്ശേരി പോലീസ് സ്‌റ്റേഷൻ, കൊപ്പം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രതിക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു