17 July 2024 Wednesday

വെളിയംകോട് സെന്ററില്‍ ജ്വല്ലറിയിലെ ഷട്ടറുകളുടെ പൂട്ടുകൾ തകർത്തു മോഷണ ശ്രമം മോഷ്ടാവിന്റെ ദൃശ്യം സിസിടിവി യില്‍'പോലീസ് അന്വേഷണം തുടങ്ങി

ckmnews


എരമംഗലം:വെളിയംകോട് ജ്വല്ലറിയിലെ ഷട്ടറുകളുടെ പൂട്ടുകൾ തകർത്തു മോഷണ ശ്രമം.വെളിയംകോട് അങ്ങാടിയിലെ പ്രഭ ഗോൾഡ് ആന്റ് ഡയമണ്ട് എന്ന ജ്വല്ലറിയുടെ പൂട്ട് തകർത്താണ് മോഷണ ശ്രമം നടന്നത്.അർദ്ധ രാത്രി ഒരു മണിയോടെയാണ് സംഭവം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മോഷ്ടാവ് പൂട്ട് പൊട്ടിച്ചത്.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയിൽ നിന്നും ലഭ്യമായിട്ടുണ്ട്.വെളിയംകോട് അങ്ങാടിയിൽ ഒരുവർഷം മുമ്പാണ് പ്രഭ ജ്വല്ലറിയുടെ ഉൽഘാടനം കഴിഞ്ഞത്.ഷട്ടറിന് താഴെ ടൈൽസുകളും പൊളിച്ചു മാറ്റിയ നിലയിലാണ് ഉള്ളത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി