28 March 2024 Thursday

ആലംകോട് കമ്മ്യൂണിറ്റി കിച്ചനിലെക്ക് രണ്ട് ദിവസത്തെ പച്ചക്കറികൾ വിതരണം ചെയ്ത് വ്യാപാരികൾ.

ckmnews

ആലംകോട് കമ്മ്യൂണിറ്റി കിച്ചനിലെക്ക് രണ്ട് ദിവസത്തെ പച്ചക്കറികൾ വിതരണം ചെയ്ത് വ്യാപാരികൾ. ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് 800ഓളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും,മറ്റുമുള്ള രണ്ടുദിവസത്തെ പച്ചക്കറികൾ വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളായ പ്രസിഡണ്ട്, പി.പി ഖാലിദ്, സെക്രട്ടറി ഒ. മൊയ്തുണ്ണിയും ചേർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ മുഹമ്മദ് അൻവർ, സി.ഡി.എസ് പ്രസിഡണ്ട് അഞ്ജുഷ എന്നിവർക്ക് കൈമാറിയത്. കുടുംബശ്രീ അംഗങ്ങളായ കെ.പി സുമിത്ര, സി.പ്രസന്ന, കെ.പി അംബാലിക, എ.സി ശാന്ത തുടങ്ങിയവർ സംബന്ധിച്ചു.