19 April 2024 Friday

അംഗണവാടികളില്‍ വിതരണം ചെയ്ത പോഷകാഹാരം കാലാവധി തിരുത്തിയത്:പ്രതിഷേധം ശക്തമാവുന്നു

ckmnews

അംഗണവാടികളില്‍  വിതരണം ചെയ്ത പോഷകാഹാരം കാലാവധി തിരുത്തിയത്:പ്രതിഷേധം ശക്തമാവുന്നു


ചങ്ങരംകുളം:കാലാവധി കഴിഞ്ഞ പോഷകാഹാരം പെരുമ്പടപ്പ് ബ്ളോക്കിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടികളില്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.കഴിഞ്ഞ ദിവസം മാറഞ്ചേരി പഞ്ചായത്തില്‍ ഗുണഭോക്താവ് തന്നെ പരാതിയുമായി എത്തിയതോടെയാണ് ബ്ളോക്കിന് കീഴിലെ അംഗണവാടികളില്‍ വിതരണം ചെയ്ത 3320 പാക്കറ്റ് തേനമൃത് എന്ന പോഷകാഹാര പാക്കറ്റുകള്‍ ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞത് രേഖപ്പെടുത്തിയ സ്ഥലത്ത് തിരുത്തല്‍ വരുത്തി എത്തിച്ചതാണെന്നും കണ്ടെത്തിയത്.തുടര്‍ന്ന് ഗുണഭോക്താവ് നല്‍കിയ പരാതിയില്‍ കുട്ടികള്‍ക്കായി കൊടുത്ത പാക്കറ്റുകള്‍ തിരിച്ചെടുത്ത് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യാഥാര്‍ത്ഥ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അംഗണവാടി ടീച്ചര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്നം  ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.സംഭവത്തില്‍ മുഖ്യമന്ത്രി,ആരോഗമന്ത്രി,അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.    പ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സുരക്ഷയോടെ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ പാക്കറ്റിലെ തീര്‍ന്ന കാലാവധി പിരീഡ് തിരുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ഏല്‍പിച്ചത് വളരെ ഗുരുതരമായ ക്രമക്കേടാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.