24 June 2024 Monday

ആറങ്ങോട്ടുകരയിൽ കാൽനട യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി മേഴത്തൂർ സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണാന്ത്യം

ckmnews

ആറങ്ങോട്ടുകരയിൽ കാൽനട യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി


മേഴത്തൂർ സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണാന്ത്യം


കൂറ്റനാട്:ആറങ്ങോട്ടുകരയിൽ കാൽനട യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി മേഴത്തൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മേഴത്തൂർ കോടനാട് സ്വദേശിനി 52 വയസുള്ള തുമ്പപ്പറമ്പിൽ മണികണ്ഠൻ്റെ ഭാര്യ രാധ യാണ് മരിച്ചത്.കൂടെ യുണ്ടായിരുന്ന കോടനാട് കാക്കശ്ശേരി ശിവൻ്റെ ഭാര്യ വസന്തക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.ഫിനോയിൽ പോലെയുള്ള ക്ലീനിങ്ങ് വസ്തുക്കൾ വീടുകളിലും കടകളിലും കയറി വിൽപ്പന നടത്തി ഉപജീവനം നടത്തിവരികയാരുന്നു ഇരുവരും. ശനിയാഴ്ച ഉൽപ്പന്നങ്ങൾ മുഴുവൻ വിറ്റുതീർത്ത ശേഷം  ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരുവരേയും പിറകിൽ നിന്നും വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും പത്ത് മീറ്ററോളം ദൂരത്തിലേക്ക് തെറിച്ച് വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. രാധ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചതായാണ് സൂചന. ഗുരുതര പരിക്കേറ്റ വസന്ത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ചെറുതുരുത്തി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് നിന്നത്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സുചന