24 June 2024 Monday

മത്സരിച്ചിടത്തെല്ലാം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിച്ചു ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു;ഉയര്‍ന്ന പദവി നൽകാനെന്ന് സൂചന

ckmnews

മത്സരിച്ചിടത്തെല്ലാം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിച്ചു


ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു;ഉയര്‍ന്ന പദവി നൽകാനെന്ന് സൂചന


ദില്ലി: ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിർദേശം നൽകിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്.ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു.


ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്.കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നു