24 June 2024 Monday

എസിയിൽനിന്നു ലീക്ക്,4 പേരും പുക ശ്വസിച്ച് അബോധാവസ്ഥയിൽ വീട് കത്തി ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം'പോസ്റ്റ്‍മോർട്ട വിവരം പുറത്ത്

ckmnews

എസിയിൽനിന്നു ലീക്ക്,4 പേരും പുക ശ്വസിച്ച് അബോധാവസ്ഥയിൽ


വീട് കത്തി ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം'പോസ്റ്റ്‍മോർട്ട വിവരം പുറത്ത്


കൊച്ചി∙ അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.മരണത്തിനു മുൻപ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. എസിയിൽ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിലാണ് ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജസ്‌‍വിൻ (5) എന്നിവർ തീപിടിത്തത്തിൽ മരിച്ചത്