24 June 2024 Monday

ഡ്രൈനേജുകൾ അടഞ്ഞ് കിടക്കുന്നു'മഴവെള്ളം കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവാകുന്നു പ്രതിഷേധവുമായി ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews

ഡ്രൈനേജുകൾ അടഞ്ഞ് കിടക്കുന്നു'മഴവെള്ളം കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവാകുന്നു


പ്രതിഷേധവുമായി ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി


ചങ്ങരംകുളം:വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന മഴവെള്ള പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെയും പഞ്ചായത്തുകളുടേയും അടിയന്തിര ഇടപെടൽ വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് വർക്കിംഗ് കമ്മറ്റി യോഗം അവശ്യപ്പെട്ടു.ചങ്ങരംകുളത്തെ നിലവിലെ കാനകൾ മണ്ണ് മൂടി കിടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ പോലും പല സ്ഥാപനങ്ങളിലേക്കുംവീടുകളിലേക്കും വെള്ളം കയറുന്ന പ്രയാസകരമായ അവസ്ഥയാണ് നിലവിലുള്ളത്.പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഉത്തരവാദിത്വപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണന്നും യോഗം കുററപ്പെടുത്തി.ചങ്ങരംകുളം ടൗണിൽ നാല് റോഡുകൾ ചേരുന്ന ഹൃദയഭാഗത്ത് നന്നംമുക്ക് പഞ്ചായത്ത് പരിധിയിൽ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാക്സ് ലൈറ്റുകൾ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി.വ്യാപാരികൾ പലവട്ടം പഞ്ചായത്ത് അധികാരികളെ സമീപിച്ചെങ്കിലും ഒരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.പ്രസിഡന്റ് പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 

സെക്രട്ടറി ഒ.മൊയ്തുണ്ണി, ട്രഷർ ഉമർ കുളങ്ങര, ബാബു മന്ന, ടി.കൃഷ്ണൻ നായർ , വി.കെ.എം. നൗഷാദ്, നാഹിർ ആലുങ്ങൽ , വി. ഷഹന , ജാഫർ, സമീർ സോന, ഷബീർ ബാബു, രവി എരിഞ്ഞിക്കാട്ടിൽ, ജബ്ബാർ ആലംകോട് എന്നിവർ പ്രസംഗിച്ചു.