24 June 2024 Monday

കണ്ണൂരിൽ പുഴയില്‍ വീണ 3 വിദ്യാർ‌ഥികൾ മുങ്ങി മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

ckmnews

കണ്ണൂരിൽ പുഴയില്‍ വീണ 3 വിദ്യാർ‌ഥികൾ മുങ്ങി മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു


മയ്യിൽ (കണ്ണൂർ) ∙ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണ് മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. പാവന്നൂർമൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ ജിത്ത് (17), അഭിനവ് (21) എന്നിവരാണ് മരിച്ചത്.വൈകിട്ടായിരുന്നു അപകടം.പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.