24 June 2024 Monday

പടിഞ്ഞാറങ്ങാടി സ്വദേശിനിയായ യുവതി വാടക വീട്ടിൽ തൂങ്ങിമരിച്ചു അമ്മയുടെ മരണം 56 ദിവസം പ്രായമായ കൈക്കുഞ്ഞിനെ തനിച്ചാക്കി

ckmnews

പടിഞ്ഞാറങ്ങാടി സ്വദേശിനിയായ യുവതി വാടക വീട്ടിൽ തൂങ്ങിമരിച്ചു


അമ്മയുടെ മരണം 56 ദിവസം പ്രായമായ കൈക്കുഞ്ഞിനെ തനിച്ചാക്കി


പടിഞ്ഞാറങ്ങാടി:56 ദിവസം പ്രായമായ കൈക്കുഞ്ഞിനെ തനിച്ചാക്കി പടിഞ്ഞാറങ്ങാടി സ്വദേശിനിയായ യുവതി ജീവനൊടുക്കി.പടിഞ്ഞാറങ്ങാടി കല്ലടത്തൂർ താമസിച്ചിരുന്ന 24 വയസുള്ള വരവോട്ടു പറമ്പിൽ ഐശ്വര്യ യാണ് തൂങ്ങി മരിച്ചത്.തൃത്താല കോടനാട് വാടക വീട്ടിൽ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.ഭർത്താവുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 56 ദിവസം പ്രായമായ കുഞ്ഞിനെ കരച്ചിൽ മാറ്റാനായി അമ്മയുടെ കൈകളിൽ ഏൽപ്പിച്ച ശേഷം ഐശ്വര്യ മുറിയിൽ കയറി വാതിലടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.രണ്ടര വയസുള്ള മകൻ ഭർത്താവിനൊപ്പം പുറത്ത് പോയ സമയത്താണ് സംഭവം.സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി തഹസിൽദാർ, തൃത്താല സിഐ വിവി വിമൽ , എ എസ് ഐ രാമകൃഷ്ണൻ,ഫോറൻസിക്ക് വിഭാഗം തുടങ്ങിയവർ സംഭവ സ്ഥലത്ത് പരിശോധന നടത്തി