25 April 2024 Thursday

ലോക്ക് ഡൗണ്‍ നാളുകളെ ആസ്വാദകരമാക്കാം പാഴ് വസ്തുകള്‍ ഉപയോഗിച്ച് അലങ്കാരവസ്തുകള്‍ നിര്‍മിച്ച് റിട്ടയഡ് അധ്യാപകന്‍ ശ്രദ്ധേയനാവുന്നു

ckmnews

ലോക്ക് ഡൗണ്‍ നാളുകളെ ആസ്വാദകരമാക്കാം


പാഴ് വസ്തുകള്‍ ഉപയോഗിച്ച് അലങ്കാരവസ്തുകള്‍ നിര്‍മിച്ച് റിട്ടയഡ് അധ്യാപകന്‍ ശ്രദ്ധേയനാവുന്നു


ചങ്ങരംകുളം:പാഴ് വസ്തുകള്‍ ഉപയോഗിച്ച് അലങ്കാരവസ്തുകള്‍ നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് റിട്ടയഡ് അധ്യാപകന്‍.വീട്ടില്‍ വെറുതെ ഇരുന്ന് സമയം കളയേണ്ട ലോക് ഡൗൺ നാളുകളിൽ വിവിധ തരം പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന  അലങ്കാര വസ്തുക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതിന് വാട്സ്സപ്പ് ,ഫെയ്സ് ബുക്ക്, യൂറ്റ്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ കൂടി ഒരുക്കിയാണ് റിട്ടയേഡ് പ്രധാനധ്യാപകൻ കൂടിയായ കെ.കെ.ലക്ഷ്മണൻ ശ്രദ്ധേയനാവുന്നത്.ഒറിഗാമി, ന്യൂസ് പേപ്പറുകൾ കൊണ്ടുള്ള ബക്കറ്റ്, പേപ്പർ ചുരുളുകൾ ഉപയോഗിച്ചുള്ള വീട്, കൂട, പ്ലേറ്റ്, ക്ലിപ്പുള്ള പേപ്പർ പേനകൾ, പേപ്പർ ബാഗ്, പെൻസ്റ്റാന്റ് എന്നിവ എങ്ങനെ വീട്ടിലിരുന്നും ചെയ്യാമെന്ന് കാണിച്ചു തരികയാണ് ഈ റിട്ടയഡ് അധ്യാപകന്‍. മാത്രമല്ല ടെറസ്സ് കർഷകൻ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സമിതി ഉപാധ്യക്ഷൻ, ഹരിത കർമ്മ സേന കോർഡിനേറ്റർ ,മൂക്കുതല പി സി.എൻ.ജി.എച്ച്.എസ്.സ്കൂൾ പിടിഎ പ്രസിഡന്റ്, പെൻഷൻ യൂണിയൻ മലപ്പുറം ജില്ലാ കമ്മറ്റിയംഗം തുടങ്ങിയ പദവികള്‍ക്കൊപ്പം സാമൂഹിക കലാ സാംസ്ക്കാരിക മേഖലകളിലും ഇദ്ധേഹം പ്രവർത്തിച്ചു വരുന്നുണ്ട്.ചങ്ങരംകുളം മുക്കുതലയിൽ താമസിക്കുന്ന മാസ്റ്റർ വിത്യസ്ഥമായ മേഖലകള്‍ കയ്യടക്കി സാമൂഹ്യ രംഗത്ത് തിളങ്ങി നില്‍ക്കുന്നു