24 June 2024 Monday

ക്വാറിയിൽ കുളിക്കാനിരങ്ങി കാണാതായ കൂനംമൂച്ചി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ckmnews

ക്വാറിയിൽ കുളിക്കാനിരങ്ങി കാണാതായ കൂനംമൂച്ചി സ്വദേശിയായ യുവാവിന്റെ

മൃതദേഹം കണ്ടെത്തി


കുന്നംകുളം : ചൂണ്ടൽ പന്നിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂനമൂച്ചി സ്വദേശി 23 വയസ്സുള്ള നവീൻ സേവിയറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താൻ വേണ്ടി ക്വാറിയിൽ ഇറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്. യുവാവ് ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്വാറിലേക്ക് ചാടി യുവാവിനെ   രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം,ഗുരുവായൂർ എന്നിയിടങ്ങളിലെ അഗ്നിരക്ഷാസേന സംഘങ്ങൾ സ്ഥലത്തെത്തി നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.