24 June 2024 Monday

പെരുമ്പടപ്പിൽ കെട്ടിടത്തിനുമുകളിൽ അണ്ടത്തോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരുമ്പടപ്പിൽ കെട്ടിടത്തിനുമുകളിൽ അണ്ടത്തോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


പെരുമ്പടപ്പ് :പെരുമ്പടപ്പ് ബ്ലോക്ക് സെന്ററിലെ കെട്ടിടത്തിന് മുകളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.അണ്ടത്തോട് ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന മടപ്പൻ അഷ്റഫിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുമ്പിടപ്പിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി കണ്ടിരുന്ന വ്യക്തിയാണ് അഷ്റഫെന്ന് നാട്ടുകാർ പറയുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഷ്റഫിനെ കെട്ടിടത്തിനുമുകളിൽ മരിച്ച നിലയിൽ കണ്ടെത്.പെരുമ്പടപ്പ് പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു