20 April 2024 Saturday

വികലാംഗയായ യുവതിയെ കടത്തിക്കൊണ്ടുപോയ തൊടുപുഴ സ്വദേശി പിടിയില്‍

ckmnews

വികലാംഗയായ യുവതിയെ കടത്തിക്കൊണ്ടുപോയ കേസില്‍ തൊടുപുഴ സ്വദേശി പിടിയില്‍. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദി(42)നെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജിനടുത്ത് ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍നിന്ന് യുവതിയെയും കണ്ടെത്തി. കൊല്ലത്ത് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്ന് കണ്ടെത്തിയത്.

കേസില്‍ പോലിസ് പറയുന്നത്: ഇരുവരും മൂന്നുവര്‍ഷമായി സൗഹൃദത്തിലായിരുന്നു. ഇവര്‍ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിന്റെ മുകള്‍നിലയില്‍ കയറിയ റഷീദ് യുവതിയെ എടുത്ത് താഴെയെത്തിച്ച്‌ ബൈക്കില്‍ കൊണ്ടുപോയി. നേരം പുലര്‍ന്നതോടെയാണ് യുവതിയെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. കണ്ണനല്ലൂര്‍ എസ്‌എച്ച്‌ഒ യുപി വിപിന്‍ കുമാര്‍, കൊട്ടിയം എസ്‌ഐ എസ് ആര്‍ സംഗീത, പ്രബേഷന്‍ എസ്‌ഐ ശിവപ്രസാദ് എന്നിവരാണ് ഇരുവരെയും പിടികൂടിയത്.