16 April 2024 Tuesday

ആലംകോട് ഗ്രാമപഞ്ചായത്തിലെ പ്ളാസ്റ്റിക്ക് ഷ്രഡിംഗ് യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിലെ പ്ളാസ്റ്റിക്ക് ഷ്രഡിംഗ് യൂണിറ്റ് നാടിന് സമര്‍പ്പിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിന് കീഴിൽ 2019-20വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുകതമാക്കുന്നതിന്റെ ഭാഗമായി നിർമിച്ച പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യുണിറ്റ് നാടിന് സമർപ്പിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ളോക്

 പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ ഉദ്ഘാനം നിർവഹിച്ചു .വൈസ് പ്രസിഡന്റ് എംകെ അൻവർ മുഖ്യാഥിതി ആയിരുന്നു.കെഎം ഹാരിസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിതാ ദിനേശൻ ഗ്രാമപഞ്ചായത്ത്മെമ്പർമാരായ ആയിഷാഹസ്സൻ ,ജയന്തി ,അലി പരുവിങ്ങൽ ,ആരിഫ നാസർ,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു .