23 April 2024 Tuesday

ലോക്ക് ഡൗണ്‍:ജീവകാരുണ്യ രംഗത്ത് സജീവമായി ചുമട്ട് തൊഴിലാളിയും

ckmnews

ലോക്ക് ഡൗണ്‍:ജീവകാരുണ്യ രംഗത്ത് സജീവമായി ചുമട്ട് തൊഴിലാളിയും


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ പൊതു ജനങ്ങള്‍ക്ക് സഹായം എത്തിച്ച് ജീവകാരുണ്യ പ്രവര്‍കന്‍ കൂടിയായ ചുമട്ട് തൊഴിലാളി ശ്രദ്ധേയനാവുന്നു.ചങ്ങരംകുളത്ത് ചുമട്ട് തൊഴിലാളിയും പ്രദേശത്തെ പ്രധാന ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ കെബി ശിവദാസനാണ് ദുരിതത്തിലായ ജനങ്ങള്‍ക്ക് ഭക്ഷ്യ വിഭവ കിറ്റുകളും പൊതു ജനങ്ങള്‍ക്ക് മാസ്കുകളും വിതരണം ചെയ്ത് ശ്രദ്ധേയനാവുന്നത്.പ്രദേശത്ത് 50 തിലതികം വീടുകളില്‍ ഇദ്ധേഹം ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു നല്‍കി കഴിച്ചു.400 ഓളം ആളുകള്‍ക്ക് ഇതിനോടകം സൗജന്യമായി മാസ്കുകളും ശിവദാസന്‍ വിതരണം ചെയ്തു.വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ശിവദാസന്‍ പറഞ്ഞു.