20 May 2024 Monday

കേരളത്തിൽ അടുത്ത 4 ദിനം മഴ ഉറപ്പ്! ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയിൽ യെല്ലോ ജാഗ്രത; വിവിധ ജില്ലകളിൽ 18 വരെ യെല്ലോ

ckmnews

കേരളത്തിൽ അടുത്ത 4 ദിനം മഴ ഉറപ്പ്! 


ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയിൽ യെല്ലോ ജാഗ്രത; വിവിധ ജില്ലകളിൽ 18 വരെ യെല്ലോ


തിരുവനന്തപുരം:കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതിൽ തന്നെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ മാസം 18 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.