20 May 2024 Monday

എയർ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങി; ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; നൊമ്പരമായി നമ്പി രാജേഷ്

ckmnews



തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാന സർവ്വിസുകളാണ് മുടങ്ങിയത്. സമരത്തിൽ വലഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ്

വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. പലരുടെയും ജീവിതങ്ങളുംപ്രതീക്ഷകളുമാണ് ഇതോടെ

അസ്തമിച്ചത്. ഇപ്പോഴിതാ ഉറ്റവരെ അവസാനമായി ഒന്ന് കാണാനാകാത നൊമ്പരമായിരിക്കുകയാണ് ഒരു

പ്രവാസിയുടെ മരണം.


കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്.

മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്തത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ

പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാൻ അവസരം കിട്ടാതെയാണ് നമ്പി രാജേഷ് യാത്രയായത്. അവസാന നിമിഷം

തന്റെ ഭർത്താവിനെ കാണാൻ ഭാര്യ  സമൃത സി.രവിയും അമ്മ ചിത്രയും മസ്‌കറ്റിലേക്കു യാത്രതിരിച്ചിരുന്നു .

എന്നാല്‍ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല.