20 May 2024 Monday

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഇടിമിന്നലില്‍ വീട്ടുപകരങ്ങള്‍ കത്തി നശിച്ചു

ckmnews

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഇടിമിന്നലില്‍ വീട്ടുപകരങ്ങള്‍ കത്തി നശിച്ചു


ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ ഇടിമിന്നലില്‍ വീട്ടുപകരങ്ങള്‍ കത്തി നശിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലാണ് നാശം വിതച്ചത്.കല്ലുര്‍മ്മ ചെറിയംപറമ്പില്‍ നസീറിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളാണ് കത്തി നശിച്ചത്.വീട്ടിലെ 5 ഫാനുകളും,ഫ്രിഡ്ജും,സ്വിച്ച് ബോര്‍ഡുകളും കത്തി നശിച്ചു.ഒരു ലക്ഷം രൂപയോളം രൂപയുടെ നഷ്ടം വന്നതായി നസീര്‍ പറഞ്ഞു