20 May 2024 Monday

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു

ckmnews


പാലക്കാട് :കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാടന്‍ പാട്ട് കലാകാരന്‍  മരിച്ചു.

വാവന്നൂർ സ്വദേശിയായ രതീഷ് തിരുവരങ്കൻ ആണ് മരിച്ചത് .  തിങ്കളാഴ്‌ച വൈകുന്നേരം 6 മണിയോടെ ഐപിടി കോളേജിന് സമീപമാണ് അപകടം .

ഫോക്ലോർ അവാർഡ് ജേതാവും കൂടിയാണ് രതീഷ്