20 May 2024 Monday

കനത്ത കാറ്റും മഴയും ചങ്ങരംകുളം ആലംകോട് ആല്‍മരം വീണ് ക്ഷേത്രം തകര്‍ന്നു പ്രസിദ്ധമായ ചേന്നാത്ത് ക്ഷേത്രത്തിന് മുകളിലാണ് കൂറ്റന്‍ ആല്‍മരം മുറിഞ്ഞ് വീണത്'30 ലക്ഷം രൂപയുടെ നഷ്ടം

ckmnews

കനത്ത കാറ്റും മഴയും ചങ്ങരംകുളം ആലംകോട് ആല്‍മരം വീണ് ക്ഷേത്രം തകര്‍ന്നു


പ്രസിദ്ധമായ ചേന്നാത്ത് ക്ഷേത്രത്തിന് മുകളിലാണ് കൂറ്റന്‍ ആല്‍മരം മുറിഞ്ഞ് വീണത്'30 ലക്ഷം രൂപയുടെ നഷ്ടം


ചങ്ങരംകുളം:പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റിലും മഴയില്‍ കൂറ്റന്‍ ആല്‍മരം പൊട്ടിവീണ് ക്ഷേത്രം തകര്‍ന്നു.മലബാര്‍ ദേവസ്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ ആലംകോട് ചേന്നാത്ത് ശിവക്ഷേത്രമാണ് തകര്‍ന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.ജീവനക്കാര്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ നിരവധി ഭക്തര്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന പ്രദേശത്തെ പ്രധാന ക്ഷേത്രമാണ് പ്രസിദ്ധമായ ചേന്നാത്ത് ക്ഷേത്രം.ഭക്തജനങ്ങള്‍ ഇല്ലാത്ത സമയമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.പുലര്‍ച്ചെ പ്രദേശത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍ അടുത്ത കാലത്തായി ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച നടപ്പന്തല്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.ക്ഷേത്രത്തിന്റെ വലിയമ്പലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മറ്റു ഭാഗങ്ങള്‍ ഭാഗികമായും തകര്‍ന്നു.മുപ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു.ചേരമണ്‍ പെരുമാള്‍ നിര്‍മിച്ച പ്രസിദ്ധമായ 108 ശിവാലയങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം