24 April 2024 Wednesday

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ റുബീനക്ക് ജെസിഐ യുടെ ആദരവ്

ckmnews

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ റുബീനക്ക് ജെസിഐ യുടെ ആദരവ്


എടപ്പാള്‍:പോലീസിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട  സേവന പുരസ്ക്കാരം നേടിയ പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫിസർ കൂടിയായ റുബീനയെ ജൂനിയർ ചേംബർ ഇൻ്റ്ർനേഷ്ണൽ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ആദരിച്ചു,ജെസിഐ പ്രസിഡൻ്റ് പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ പ്രാൺ, സിബി എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും,സെക്രട്ടറി ശിവപ്രകാശ് ജെസിഐ മെമെൻ്റോ കൈമാറുകയും ചെയ്തു. ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ മാരായ അനുരാജ്,ഹരിഹരസുനു,വിജിത്,എഎസ്ഐ മാരായ ശ്രീലേഷ്,സരിത,സുലൈമാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ശ്രീമതി റുബീന നന്ദി അറിയിച്ചു.