24 April 2024 Wednesday

കാഞ്ഞിയൂര്‍ തെങ്ങില്‍ റോഡ് പരിസരത്ത് ലഹരിസംഘം സജീവം പോലീസിനും ഭീഷണി

ckmnews

കാഞ്ഞിയൂര്‍ തെങ്ങില്‍ റോഡ് പരിസരത്ത് ലഹരിസംഘം സജീവം


പോലീസിനും ഭീഷണി


ചങ്ങരംകുളം:കാഞ്ഞിയൂര്‍ തെങ്ങില്‍ റോഡ് പരിസരത്ത് ലഹരിസംഘങ്ങളും സാമൂഹ്യ വിരുദ്ധരും താവളമടിക്കുന്നതായി വ്യാപക പരാതി.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പ്രദേശത്ത് പെട്രോളിങിനെത്തിയ പോലീസിനെ കണ്ട് ബൈക്കും ബാഗും ഉപേക്ഷിച്ച് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.സംഭവ സ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച മൊബൈലില്‍ പിന്നീട് വന്ന കോളുകളില്‍ സംഘം പോലീസിനെ ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.സംഭവത്തില്‍ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.രാത്രി കാലങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി യുവാക്കള്‍ ബൈക്കുകളില്‍ എത്തി പ്രദേശത്ത് തമ്പടിക്കുന്നതായും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു