25 April 2024 Thursday

നന്നംമുക്ക് പഞ്ചായത്ത് പറയൻ കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ckmnews

നന്നംമുക്ക് പഞ്ചായത്ത് പറയൻ കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

 

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ പറയൻ കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നിർമിച്ചത്. 25-ൽ പരം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത്' വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ വി അബ്ദുട്ടി അധ്യക്ഷനായി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി അബ്ദുൾ കരീം മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ടി കോമള, ബ്ലോക്ക് പഞ്ചായത്താഗം സുശീല സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു.