20 April 2024 Saturday

വട്ടംകുളത്ത് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന വിപണന കേന്ദ്രം തുറന്നു

ckmnews

വട്ടംകുളത്ത് കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന വിപണന കേന്ദ്രം തുറന്നു


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിൽ

ഗ്രാമീണ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഒരു സ്ഥിരം വിപണന കേന്ദ്രം എന്ന ആശയം 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം   മന്ത്രി കെ ടി ജലീൽ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ അധ്യക്ഷയായി.

പൊന്നാനി ബ്ലോക്ക് പ്രസിഡന്റ്‌ കെ ലക്ഷ്മി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി റാബിയ, ജില്ലാപഞ്ചായത്തംഗം  ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  എംഎ നവാബ്, കോഹോനൂർ മുഹമ്മദ്‌,  പഞ്ചായത്തംഗങ്ങളായ എം മുസ്തഫ, പി കൃഷ്ണൻ, പ്രീത, അനിത, കെ വി കുമാരൻ, പത്തിൽ അഷറഫ്, എം എ നജീബ്, ശരീഫ, പ്രേമലത, വെറ്റിനറി സർജൻ വികെപി മോഹൻകുമാർ, സെക്രട്ടറി പി വി ബാബുരാജൻ എന്നിവർ പങ്കെടുത്തു.