20 April 2024 Saturday

റെക്കോഡ് വോട്ട് നേട്ടവുമായി ജോ ബൈഡന്‍, അമേരിക്ക സംഘര്‍ഷഭരിതം, പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

ckmnews

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷന്‍ റെക്കോര്‍ഡ് ജോ ബൈഡന്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബര്‍ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകള്‍ ലഭിച്ചു. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളുടെ റെക്കോര്‍ഡാണ് ബൈഡന്‍ മറികടന്നത്. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം കൂടുതല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. അന്ന് ഒബാമ നേടിയത് തന്നെ റെക്കോഡ് വോട്ടായിരുന്നു.

നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം അ​മേ​രി​ക്ക​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും സം​ഘ​ര്‍​ഷം ഉടലെടുത്തു. പോ​ളിം​ഗ് സ​മ​യ​ത്തി​ന് ശേ​ഷ​മു​ള്ള വോ​ട്ടു​ക​ള്‍ എ​ണ്ണ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി അ​നു​കൂ​ലി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ അ​വ​സാ​ന വോ​ട്ടും എ​ണ്ണ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി.

ഡെ​ട്രോ​യി​റ്റ്, ജോ​ര്‍​ജി​യ, ന​വാ​ദ, പെ​ന്‍​സി​ല്‍​വാ​നി​യ, അ​രി​സോ​ണ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ പ്രതി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ബോ​സ്റ്റ​ണി​ലും മി​നി​യാ​പൊ​ളി​സി​ലും ഡെ​മോ​ക്രാ​റ്റി​ക് അ​നു​കൂ​ലി​ക​ളും പ്ര​തി​ഷേ​ധി​ച്ചു. ലാ​സ്‌​വേ​ഗ​സി​ല്‍ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

'സ്‌​റ്റോ​പ്പ് ദി ​കൗ​ണ്ട്' എ​ന്ന ബാ​ന​റും ' കൗ​ണ്ട് ദി ​വോ​ട്ട്‌​സ്' എ​ന്ന ബാ​ന​റു​മു​യ​ര്‍​ത്തി​യാ​ണ് ഇ​രു​കൂ​ട്ട​രും തെ​രു​വ് ഭരി​ക്കു​ന്ന​ത്. അ​രി​സോ​ണ​യി​ല്‍ ട്രം​പ് അ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് വോ​ട്ട് എ​ണ്ണ​ല്‍ നിര്‍ത്തിവെച്ചി​രി​ക്കു​ക​യാ​ണ്