24 April 2024 Wednesday

കുട്ടികളുടെ പഠനത്തിന് ഭാരതീയ ജനതാ പാര്‍ട്ടി ഒബിസി മോര്‍ച്ച ടിവി നല്‍കി

ckmnews

കുട്ടികളുടെ പഠനത്തിന് ഭാരതീയ ജനതാ പാര്‍ട്ടി  ഒബിസി മോര്‍ച്ച ടിവി നല്‍കി


എടപ്പാള്‍:തവനൂർ മണ്ഡലത്തിൽ പുറത്തൂർ പഞ്ചായത്തിൽ താമസിക്കുന്ന ജയരാജ്, ജീജ ദമ്പതികളുടെ മകളായ  ജനിക രാജിന് ഭാരതീയ ജനതാ പാർട്ടി ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ  ടിവി നൽകി.പ്രസ്തുത ചടങ്ങ് ഭാരതീയ ജനതാ പാർട്ടി ഒബിസി മോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു നിർവഹിച്ചു,ചടങ്ങിൽ ഒബിസി മോർച്ചയുടെ മലപ്പുറം ജില്ലാ അധ്യക്ഷൻ  അനിൽകുമാർ ,ഒബിസി മോർച്ച തവനൂർ മണ്ഡലം പ്രസിഡണ്ട്  ഗിരീഷ് കുമാർ,  ഒബിസി മോർച്ച ജില്ലാ സെക്രട്ടറി  സഹദേവൻ,  ഭാരതീയ ജനതാ പാർട്ടി പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പി വേലായുധൻ,  ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു.