29 March 2024 Friday

റേഷന്‍ കടയില്‍ വിശ്രമകേന്ദ്രം ഒരുക്കി മുതുകാട് കനിവ് സാംസ്കാരിക വേദി

ckmnews

റേഷന്‍ കടയില്‍ വിശ്രമകേന്ദ്രം ഒരുക്കി മുതുകാട് കനിവ് സാംസ്കാരിക വേദി


ചങ്ങരംകുളം:റേഷന്‍ കടയില്‍ വിശ്രമകേന്ദ്രം ഒരുക്കി മുതുകാട് കനിവ് സാംസ്കാരിക വേദി പ്രവര്‍ത്തകര്‍.കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വിതരണം പൊതുവിതരണ കേന്ദ്രങ്ങളില്‍ തുടങ്ങിയതോടെയാണ് കനത്ത ചൂടില്‍ ഉപഭോക്താക്കള്‍ വലയുന്നതും ആളുകള്‍ കൂട്ടം കൂട്ടം കൂടുന്നതും ഒഴിവാക്കാനായി ഓരോ മീറ്റര്‍ വിട്ട് ചെയറുകള്‍ നിരത്തി വിശ്രമ കേന്ദ്രം ഒരുക്കിയത്