23 April 2024 Tuesday

കോവിഡ് പ്രതിസന്ധി സഹായവുമായി പോലീസും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറവും രംഗത്ത്

ckmnews

*കോവിഡ് പ്രതിസന്ധി സഹായവുമായി പോലീസും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറവും*



എടപ്പാൾ: കോവിഡ് പ്രതിസന്ധിലായ കുടുംബങ്ങൾക്ക് സഹായവുമായി പോലീസും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറവും രംഗത്ത്. സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറം സ്റ്റേഷനിൽ സി.ഐ ശശീന്ദ്രൻ മേലയിൽ നിർവഹിച്ചു. നാഷ്ണൽ കമ്മിറ്റി ജോ. സെക്രട്ടറി ഉമേഷ് എറണാകുളം മുഖ്യാതിഥിയായിരുന്നു.

കോം ഓർഡിനേറ്റർ ശരവണൻ എടപ്പാൾ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോ.സെക്രട്ടറി ഷാഫുദ്ദീൻ കൊട്ടിലിൽ, വൈസ് പ്രസിഡൻറ് പി.പി.ചക്കൻ കുട്ടി, ബഷീർ അണ്ണക്കമ്പാട്, സക്കീർ എടപ്പാൾ, ഇവി.അശോകൻ പ്രസംഗിച്ചു.

മലപ്പുറം, സ്റ്റേഷനിലും സഹായ വിതരണം നടത്തി.

നിർധനരായ കുടുംബങ്ങളെ ജനമൈത്രി പോലീസാണ് കണ്ടെത്തുക

അടുത്ത ഘട്ടമായി വിവിധ സ്റ്റേഷനുകളിൽ പരിപാടികൾ സംഘടിപ്പിക്കും.