28 March 2024 Thursday

തിരൂർ മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ യുവാവ് അറസ്റ്റിൽ

ckmnews

ബൈക്ക് മോഷ്ടിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി . തിരുനാവായ കൊടയ്ക്കൽ ഉമ്മർ ( 27 ) ആണ് പിടിയിലായത് . മോഷ്ടിച്ച ബൈക്കുമായി കഴിഞ്ഞ ദിവസം രാത്രി കറങ്ങാനിറങ്ങിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കൊടയ്ക്കൽ ഭാഗത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു . വളാഞ്ചേരി സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാനമായ കേസുണ്ട് പതിയെ റിമാൻഡ് ചെയ്തു