29 March 2024 Friday

രണ്ടു മാസത്തേക്ക് തീര്‍ഥാടനത്തിനു പോകുവാ, എന്നെ അന്വേഷിക്കേണ്ട! കത്തെഴുതിവച്ച്‌ 57വയസുള്ള പാസ്റ്റര്‍ മുങ്ങി; മകളുടെ പ്രായമുള്ള യുവതിയുമായി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ.

ckmnews

കോ​ട്ട​യം: 'ഞാ​ന്‍ ര​ണ്ട് മാ​സ​ത്തേ​ക്ക് ഒ​രു തീ​ര്‍​ഥാ​ട​ന​ത്തി​ലാ​ണ്. എ​ന്നെ അ​ന്വേ​ഷി​ക്കേണ്ട, ഫോ​ണി​ലും വി​ളി​ക്കേണ്ട'. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് ക​റു​ക​ച്ചാ​ല്‍ പോലീസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വാഴൂര്‍ കാനത്തിനു സമീപം കാ​ണാ​താ​യ പാ​സ്റ്റ​ര്‍ വീട്ടു​കാ​ര്‍​ക്കാ​യി എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്. ക​ത്ത് കി​ട്ടി​യെങ്കിലും പാ​സ്റ്റ​റു​ടെ ബ​ന്ധു​ക്ക​ള്‍ അടങ്ങിയി രുന്നില്ല. അവര്‍ പാസ്റ്ററെ കാണാനില്ലെന്നും പറഞ്ഞ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ​നല്കി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. സൈ​ബ​ര്‍ സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോണ്‍ ലൊക്കേഷന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പാസ്റ്റര്‍ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നു​മാ​യി കറുകച്ചാല്‍ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മ​മാ​രം​ഭി​ച്ചു.ഈ ​സ​മ​യത്താണ് മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ല്‍ ഒ​രു യു​വ​തി​യെ കാ​ണാ​നില്ലെന്ന പരാതി ലഭിക്കുന്നത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​സ്റ്റ​റു​ടെ തീ​ര്‍​ഥാ​ട​നം ഈ ​യു​വ​തി​യു​മൊ​ത്തു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന കാ​ര്യം പു​റംലോ​ക​മ​റി​യു​ന്ന​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പാ​സ്റ്റ​ര്‍ ദി​വ​സ​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ഫോ​ണി​ലാ​യി​രു​ന്നു.

ടാപ്പിംഗിനിടെ എപ്പോഴും ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടാവും. ഈ സമയമത്രയും യുവതിയുമായി സല്ലാപത്തിലായിരുന്നു. ആരെങ്കിലും അടുത്തു വന്നാല്‍ ഫോണിലൂടെ പ്രാര്‍ഥിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വാ​ട്സ് ആ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പാ​സ്റ്റ​ര്‍ സ​ജീ​വ​മാ​യി​രു​ന്നു.

ഇ​തി​ലൂടെ​യാ​ണ് യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഫോ​ണ്‍ വി​ളി​ക​ളി​ലൂടെ​യും ചാ​റ്റിം​ഗി​ലൂടെ​യും യു​വ​തി​യു​മാ​യി പാ​സ്റ്റ​റു​ടെ ബ​ന്ധം വ​ള​രു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വ​തി​യു​ടെ മെ​ബൈ​ല്‍ ന​ന്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഇ​രു​വ​രും നി​ര​ന്ത​ര​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ചാ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​രു​വ​ര്‍​ക്കും വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 57 വയസ് പ്രായമുള്ള പാസ്റ്റര്‍ക്ക് വിവാഹിതരായ രണ്ടു മക്കളു ണ്ട്. ഭാര്യ വിദേശത്താണ്. മകളുടെ പ്രായമുള്ള യുവതിയോടൊ ത്താണ് പാസ്റ്ററുടെ ഒളിച്ചോട്ടം.