20 April 2024 Saturday

വട്ടംകുളം പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്ന് ബിജെപി

ckmnews

വട്ടംകുളം പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി ബിജെപി.

 


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ 5, 18, 19 വാർഡ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വൻ ക്രമക്കേട് നടത്തിയത് ബി.ജെ.പി രംഗത്ത് എത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ബി.ജെ.പി ഭരണതലപ്പത്ത് എത്താൻ പാടില്ലെന്ന ധാരണയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം ,കോൺഗ്രസ് അവിശ്വദ്ധ കൂട്ട് കെട്ടാണ് വോട്ടർ പട്ടികയിലെ ക്രമക്കേടിന് പിന്നിലെന്നാണ് ബി.ജെ.പി.ആരോപണം.വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിക്കടക്കം പരാതി നൽകിയെങ്കിലും സമയം കഴിഞ്ഞ് പോയെന്ന് ആരോപിച്ച് തളളികളയുകയായിരുന്നെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത് എടപ്പാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ പല പഞ്ചായത്തുകളിലും സമാനമായ രീതിയിൽ വ്യാപക ക്രമക്കേടാണ് നടക്കുന്നത് ഇതിനെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടുമെന്ന് ബി.ജെ.പി.നേതാക്കൾ പറഞ്ഞു.  നീതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനതെരഞ്ഞടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും രവിതേലത്ത് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് രവിതേലത്തിന് പുറമേ മണ്ഡലം സെക്രട്ടറി കെ.വി അശോകൻ, മണ്ഡലം വൈസ് പ്രസിഡണ്ട് എം.നടരാജൻ, പി.പി.സുജീഷ്, സുധൻ കവുപ്ര എന്നിവരും പങ്കെടുത്തു.