29 March 2024 Friday

പാടശേഖര സമിതികള്‍ കര്‍ഷകരില്‍ നിന്ന് അമിതമായ പമ്പിങ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി

ckmnews

പാടശേഖര സമിതികള്‍ കര്‍ഷകരില്‍ നിന്ന് അമിതമായ പമ്പിങ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി


ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിലെ പാടശേഖര സമിതികൾ  കർഷകരിൽ  നിന്നും അമിതമായി പമ്പിങ് ചാർജ്  ഈടാക്കുന്നത്  അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍.എല്ലാവിധ കോള്‍ സൗകര്യങ്ങളും കൃഷി വകുപ്പിന്റെ സഹായങ്ങളും    ഉണ്ടായിട്ട് പോലും യാതൊരു നിയന്ത്രണങ്ങളും  ഇല്ലാതെ കർഷകരെ ദ്രോഹിക്കുന്ന  തരത്തിൽ പാടശേഖര സമിതികൾ നടത്തുന്ന പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷതവഹിച്ചു.വികെ അമറുദ്ധീന്‍,കമറുദ്ധീന്‍,ഹക്കീം പെരുമുക്ക്,അലിമോന്‍ പിപി,ആസാദ്,എംഎസ് കുഞ്ഞുണ്ണി.കുഞ്ഞുണ്ണി കെപി ജഹന്ഗീർ  എന്നിവർ സംസാരിച്ചു