18 April 2024 Thursday

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം: 223 വോ​ട്ടു​ക​ള്‍ നേ​ടി ബൈ​ഡ​ന്‍; തൊ​ട്ടു​പി​ന്നാ​ലെ ട്രം​പ്

ckmnews

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ പരസ്യപ്രതികരണവുമായി ഇരുനേതാക്കളും വിജയത്തിലേക്കുള്ള പാതയിലാണെന്നും ചിത്രം വ്യക്തമാകാന്‍ കാത്തിരിക്കണമെന്നും ബൈഡന്‍ പൊതുസദസ്സില്‍ പറഞ്ഞു. അതേസമയം ട്രംപ് ട്വിറ്ററിലൂടെയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത് നമ്മള്‍ വലിയ മുന്നേറ്റം നടത്തിയെന്നും ജനവധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍, നമ്മള്‍ അതിന് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.


അതേസമയം ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാര്‍ട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു