25 April 2024 Thursday

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ നില്‍പ്പ് സമരം നടത്തി

ckmnews

*വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ നിൽപ്പ് സമരം നടത്തി* 


എടപ്പാൾ: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ നിൽപ്പ് സമരം നടത്തി.എടപ്പാൾ യൂണിറ്റ് ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ 

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശത്തും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിനും

നടുവട്ടം പോസ്റ്റ് ഓഫീസിന് മുൻവശത്തുമാണ് പ്രതിഷേധ സമരം നടത്തിയത്.വ്യാപാരികളും ജീവനക്കാരും കടകൾക്ക് മുൻവശത്തും നിൽപ്പ് നടത്തി. ജി എസ് ടി യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തി വെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സുകൾ നിർത്തലാക്കുക 

അനധികൃത വഴിയോര വാണിഭം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ നിൽപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡൻ്റ് ഇ പ്രകാശ്, ജന.സെക്രട്ടറി ശങ്കരനാരായണൻ,അസീസ് കരിമ്പനക്കൽ, ബൈനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.