20 April 2024 Saturday

എടപ്പാള്‍ ഗ്രാമപഞ്ചായത്ത് എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

ckmnews

*എടപ്പാൾ ഗ്രാമപഞ്ചായത്ത് എസ് സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി*


എടപ്പാൾ: എസ് സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി. എടപ്പാൾ

 പഞ്ചായത്ത് 2019 - 20 പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് എസ് സി വിദ്യാർഥികൾക്ക്  സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്തത്. ഇരുപതോളം പേർക്കാണ് ഇത്തവണ ലാപ്ടോപ്പ് നൽകിയത്. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ബിജോയ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി വി സുബൈദ, പഞ്ചായത്തംഗം ഇ പി നവാസ്, ആർ രാജേഷ്  എന്നിവർ സംസാരിച്ചു.