19 April 2024 Friday

ആലംകോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് എംപി കുട്ടന്‍നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പലചരക്ക് സാധനങ്ങള്‍ നല്‍കി

ckmnews

ആലംകോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് എംപി കുട്ടന്‍നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പലചരക്ക് സാധനങ്ങള്‍ നല്‍കി


ചങ്ങരംകുളം:കമ്മ്യൂണിറ്റി കിച്ചനിലേക്ക് എം.പി കുട്ടൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് പലചരക്ക് സാധനങ്ങൾ നൽകി.ആലംകോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കാണ് ഒരു ദിവസത്തെ 800 ഓളം അതിഥി തൊഴിലാളികൾക്കും,നിരീക്ഷണത്തിൽ കഴിയുന്നവർക്കുമുള്ള ഭക്ഷണ വിതരണത്തിലേക്കുള്ള പലചരക്ക് സാധനങ്ങളുമാണ് എം.പി കുട്ടൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നല്‍കിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, സുജിത സുനിലിനും,സെക്രട്ടറി റ്റി വിനോദ് കുമാറിനും, ട്രസ്റ്റ് സെക്രട്ടറി പി.വിജയൻ, ട്രഷറർ കെ.ബഷീർ,കെ മാധവൻ തുടങ്ങിയവർ ചേർന്ന് കൈമാറി.